Wednesday, 31 October 2018

URGENT-SAMPOORNA

ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് 31/10/2018 ന്  വൈകുന്നേരം 5 മണിക്ക് മുൻപായി സമ്പൂർണയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു സ്കൂൾ Confirmation നടത്തണമെന്ന് അറിയിക്കുന്നു.
               എ ഇ ഓ മാടായി

VERY URGENT - OBSERVANCE OF 31st OCTOBER AS RASHTRIYA SANKALP DIWAS.

CIRCULAR......................................Click here

Tuesday, 30 October 2018

HM CONFERENCE -തീയ്യതിയിൽ മാറ്റം

ഒക്ടോബർ 31  രാവിലെ 10 .30 ന്   HM CONFERENCE മാടായി എ ഇ ഒ  ഓഫീസിൽ ചേരുന്നതാണ്.മുഴുവൻ പ്രധാനധ്യാപകരും ചുവടെ ചേർത്ത പ്രൊഫോർമ പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ് . 

എ ഇ ഒ  
മാടായി ഉപജില്ല

DATA COLLECTION

 തൊഴിൽ രംഗത്തെ സ്ഥിതിവിവര കണക്കുകൾ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസിൽ സമർപ്പിക്കുന്നതിനായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ 31-10-2018 നകം ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല
പ്രഫോർമ

Monday, 29 October 2018

URGENT -GOVT UP SCHOOL HM

 ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ലാസ്‌റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ നാളെ  (30-10-2018 ) ന് 5 മണിക്കകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്
LAB ASST. PROFORMAS...ഇവിടെ ക്ലിക്ക് ചെയ്യുക 

സീനിയോറിറ്റി ലിസ്റ്റ്

 2018-2019 അദ്ധ്യയന വർഷത്തെ PART TIME TO FULL TIME,  HSA ( langauge ) എന്നിവയുടെ സീനിയോറിറ്റി ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു . ലിസ്റ്റ് സംബന്ധമായി  പരാതികൾ ഉണ്ടെങ്കിൽ 01-11-2018 നകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .
1,  LIST OF BT TO FT..... Click Here
2,  HSA SENIORITY LIST.......Click Here

URGENT-GOVERNMENT UP SCHOOLS.

08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം 2018 -19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി സ്കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ മുഖേന ഇൻഡൻറ് സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകിയിരുന്നു.ഈ മാസം 12  ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ തീയതി 25 വരെ നൽകി വീണ്ടും  അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ അടിയന്തിരമായി 30.10.2018  ന്   1 മണിക്ക് മുൻപായി  ഇൻഡൻറ് ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ചെയ്യണമെന്ന് അറിയിക്കുന്നു .30 നു  സൈറ്റ് ക്ലോസ് ചെയ്യുന്നതായിരിക്കും എന്ന് കൂടി അറിയിക്കുന്നു.
CIRCULAR.............................Click here