Thursday, 28 November 2019

അറബിക് സെമിനാർ

കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് 29/11/2019 ന് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അറബിക് സെമിനാർ നടക്കുന്നു. ഉപജില്ലയിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്

Tuesday, 26 November 2019

ദ്വിദിന സഹവാസ ശില്പശാല

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് 2019 നവംബർ 29,30 തീയ്യതികളിലായി ദിദ്വിന സഹവാസ ശില്പശാല നടത്തുന്നു.ഈ ശില്പശാലയിൽ ഉപജില്ലയിലെ സംസ്‌കൃതം പാഠ്യവിഷയമായുള്ള യൂ .പി / എച്ച് .എസ് വിദ്യാലയങ്ങളിൽ നിന്ന് സംസ്‌കൃതം പഠിക്കുന്ന 15 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാവുന്നതാണ്

അധ്യാപക പരിശീലനം

ശാസ്ത്ര രംഗം ഉപജില്ലാ സംഗമം വെങ്ങര മാപ്പിള യു.പി.സ്കൂളിൽ 2019 നവംമ്പർ 28 ന് നടക്കുകയാണ്.കൂടാതെ വലയഗ്രഹണവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കേന്ദ്രത്തിൽ വച്ച് അധ്യാപക പരിശീലനവും നടക്കുകയാണ്. വിദ്യാലയത്തിൽ നിന്ന് ഓരോ അധ്യാപകർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  പെൻഡ്രൈവ് എടുത്ത് വന്നാൽ ഇത് മായി ബന്ധപ്പെട്ട ppt കോപ്പി ചെയ്ത് എടുക്കാവുന്നതാണ്. 

ക്ലാസ് 1 )- ppt presentation

2)സോളാർ കണ്ണട നിർമ്മാണ പരിശീലനം

SHASTHRA SANGAMAM




Saturday, 23 November 2019

സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 25 - 11-19 തിങ്കളാഴ്ച 3:00 pm ന് മാടായി എ.ഇ.ഒ ഓഫീസിൽ വെച്ച് ചേരുന്നു.ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..

Thursday, 21 November 2019

അറിയിപ്പ്



ഭാരത് സ്കൗട്ട് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ സ്കൗട്ട്,ഗൈഡ് കുട്ടികൾക്കുള്ള പട്രോൾ ലീഡേർസ് ട്രെയിനിങ്ങ് ക്യാമ്പും കബ്ബ്, ബുൾബുൾ കുട്ടികൾക്കുള്ള സിക്സേർസ് ക്യാമ്പും 2019 നവംബർ 22,23,24 തീയതികളിൽ മാട്ടൂൽ എം.യു.പി.സ്കൂളിൽ വച്ച് നടക്കും..