Thursday, 20 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014: പ്രോഗ്രാം നോട്ടീസ്

മാടായി ഉപജില്ല 
കേരള സ്കൂൾ കലോത്സവം 2014  
പ്രോഗ്രാം നോട്ടീസ് 

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ (നവംബർ 21) ഉച്ചയ്ക്ക് 1 മണിക്ക് ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാഠപുസ്തകം രണ്ടാം വോള്യം സ്കൂളുകൾക്ക് ഇനിയും ലഭിക്കാൻ ബാക്കിയുള്ളവ ഇന്ന് തന്നെ (20.11.2014) ഓഫീസിൽനിന്നും കൈപ്പറ്റണം. ഓഫീസിൽ ഉള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഇ മെയിൽ ചെയ്തിട്ടുണ്ട്. ഇന്നത്തെ വിതരണത്തിനുശേഷം ബാക്കിയുള്ളവ മറ്റ് ഉപജില്ലകൾക്ക് നൽകുന്നതായിരിക്കും.

Tuesday, 18 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014 
പ്രസംഗം (മലയാളം): LP വിഭാഗം 
വിഷയം: 'ശുചിത്വ കേരളം'

Monday, 17 November 2014

ട്രോഫികൾ തിരിച്ചേൽപ്പിക്കണം

എല്ലാപ്രധാനാദ്ധ്യാപകരും പ്രിൻസിപ്പാൾമാരും 2013-14 വർഷം മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ലഭിച്ച ട്രോഫികൾ നവംബർ 20 ന് മുമ്പായി ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്കൂളിൽ തിരിച്ചേൽപ്പിക്കണമെന്ന് ട്രോഫി & സർട്ടിഫിക്കറ്റ് കമ്മിറ്റി കണ്‍വീനർ (മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014-15) അറിയിച്ചു.