Saturday, 27 February 2016

അഭിനന്ദനങ്ങൾ.........

ഇന്നലെ നടന്ന കണ്ണൂർ ജില്ലാ മികവുത്സവത്തിൽ മാട്ടൂൽ എം.യു.പി സ്കൂളിന്റെ (മാടായി ഉപജില്ല) ഗവേഷണ പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കലക്ടർ ശ്രീ.ബാലകിരൺ IAS ൽ നിന്നും സമ്മാനം എറ്റുവാങ്ങി.
അഭിനന്ദനങ്ങൾ.........

Friday, 26 February 2016

'വിൻകിഡ്സ്‌' - കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം

'വിൻകിഡ്സ്‌' - കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശ്രീ.ടി.വി.രാജേഷ് MLA നിർവ്വഹിച്ചു.

Thursday, 25 February 2016

'വിൻകിഡ്സ്‌' കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം

Pay Revision 2014 - Pay fixation Camp - Schedule (Aided School)

മാടായി ഉപജില്ലയിലെ എയ്ഡഡ് പ്രൈമറി അദ്ധ്യാപകരുടെ 2014 ലെ ശമ്പള പരിഷ്ക്കരണം മാർച്ച് 2 മുതൽ 14 വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നിർണ്ണയിക്കുന്നതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ജീവനക്കാരുടെ സേവന പുസ്തകം, ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് (5 കോപ്പി), ഡിക്ലറേഷൻ/ അണ്ടർട്ടേക്കിങ്ങ് (2 കോപ്പി) എന്നിവ സഹിതം നിശ്ചിത തീയ്യതിയിൽ ഓഫീസിൽ ഹാജരാകണം. സമയക്രമം ഇതോടൊപ്പം ചേർക്കുന്നു.

TEACHERS ONLINE TRANSFER 2016-17 - Date Extended

ഗവണ്മെന്റ് സ്കൂളുകളിലെ അധ്യാപകരുടെ 2016 -17 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കൂന്നതിനുള്ള വെബ്സൈറ്റ് നാളെ (ഫെബ്രവരി 26 ) ഒരു ദിവസത്തേക്ക് കൂടി ലഭ്യമാണ്. ആയതിനാൽ പുതുതായി അപേക്ഷ സമർപ്പിക്കുവാനുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും Confirm ചെയ്യാത്തവർക്ക് അപേക്ഷ Confirm ചെയ്യാവുന്നതുമാണ്.

LSS മൂല്യനിർണ്ണയ ക്യാമ്പ് ഫെബ്രവരി 27 ന്

2015-16 വർഷത്തെ LSS കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഫെബ്രവരി 27 ന് (ശനി) പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ നടക്കും. ക്യാമ്പിൽ അദ്ധ്യാപകരെ അസി.എക്സാമിനർമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇമെയിൽ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ മെമ്മോ ബുക്കിലൂടെ അദ്ധ്യാപകർക്ക് വിവരം നൽകണം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഫെബ്രവരി 27 ന് രാവിലെ 9 മണിക്ക് മൂല്യനിർണ്ണയ കേന്ദ്രത്തിൽ ഹാജരാകണം.