Thursday, 4 September 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്‌ഡലം പ്രതിഭാസംഗമവും വിദ്യാഭ്യാസ കണ്‍വെൻഷനും സപ്തംബർ 14 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി കോ-ഓപ്പ്. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ കല്ല്യാശ്ശേരി നിയോജക മണ്‌ഡലം പരിധിയിൽ താമസിക്കുന്ന SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതാണ്.
     സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതിന് സഹായകരമാവും വിധത്തിൽ ഒരു സമഗ്ര വിവരശേഖരണം നടത്തുന്നതിനെകുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയുമാണ് വിപുലമായ വിദ്യാഭ്യാസ കണ്‍വെൻഷൻ ചേരുന്നത്.
     പ്രസ്തുത പരിപാടി വിദ്യാഭ്യാസരംഗത്തെ സക്രിയ ഇടപെടലിലൂടെ ശ്രദ്ധേയനായ ശ്രീ.എം.ബി.രാജേഷ് .എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.പി.ജെ.വിൻസന്റ് വിഷയാവതരണം നടത്തും. 
     പ്രസ്തുത പരിപാടിയിൽ മാടായി ഉപജില്ല യിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. വാർഡ്‌ മെമ്പർ, SMC ചെയർമാൻ, പി.ടി.എ - മദർ പി ടി എ പ്രസിഡണ്ടുമാർ എന്നിവരെകൂടി പങ്കെടുപ്പിക്കേണ്ടാതാണ്.

No comments:

Post a Comment