Monday, 7 April 2014

DDO Change - ഹെഡ് മാസ്റ്റർ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഒരു വിദ്യാലയത്തിലെ ഹെഡ് മാസ്റ്റർ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി Spark ൽ ചെയ്യേണ്ട കാര്യങ്ങള്‍:-
  സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍  info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3, Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്ക് മെയില്‍ ചെയ്യുക. 
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form5 അയക്കേണ്ടാത്തത്. 

  • Form 3 (Nomination/Change of DDO)
  • Form 5 (Setting Controlling Officer)
  • Saturday, 5 April 2014

    ഉച്ചഭക്ഷണ പരിപാടി: വളരെ അടിയന്തിരം

    ഉച്ചഭക്ഷണ പരിപാടി 2013-14 വർഷത്തെ മൂന്നാംഘട്ട തുക വിതരണം നടത്തുന്നതിനായി ഇതോടൊപ്പം ചേർത്ത പ്രഫോർമ ഏപ്രിൽ 9 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക.

    അവധിക്കാല അദ്ധ്യാപക പരിശീലനം: ലിസ്റ്റ് സമർപ്പിക്കണം

    2014 മെയ്  5 മുതൽ നടക്കുന്ന അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ (പ്രൈമറി വിഭാഗം) പേരുവിവരം പ്രധാനാദ്ധ്യാപകർ ഏപ്രിൽ 10 നകം ബി.ആർ.സിയിൽ സമർപ്പിക്കണം.
    ഫോർമാറ്റ്  

    Thursday, 3 April 2014

    സർവ്വീസിൽനിന്നും വിരമിച്ച പ്രധാനാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി


    മാടായി ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിച്ച പ്രധാനാദ്ധ്യാപകരായ ശ്രീ.പി.കരുണാകരൻ (ഗോപാൽ യു.പി സ്ക്കൂൾ) ശ്രീ.എം.കെ.രവീീന്ദ്രൻ (ജിഎംയു പി സ്ക്കൂൾ എഴോം), ശ്രീമതി.കെ.പി.സുലോചന (ഇടക്കേപ്പുറം യു.പി സ്ക്കൂൾ), ശ്രീമതി.എ.ഉഷ (വെങ്ങര മാപ്പിള യു.പി സ്ക്കൂൾ), ശ്രീമതി.എ.വസന്തകുമാരി (ചെറുകുന്ന് മുസ്ലീം എൽ പി സ്ക്കൂൾ), ശ്രീമതി.ടി.കെ.പത്മിനി (ബി.ഇ.എം.എൽ.പി സ്ക്കൂൾ മാടായി), ശ്രീമതി.മോളി ആന്റണി (ജി.എൽ.പി സ്ക്കൂൾ ചെറുവാച്ചേരി) എന്നിവർക്ക് മാടായി ഉപജില്ല ഹെഡ് മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 


     യാത്രയയപ്പ് സമ്മേളനം പ്രശസ്ത മന:ശാസ്ത്രജ്ഞനും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ.ഉമ്മർ ഫാറൂഖ്.എസ്.എൽ.പി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.എം.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാര സമർപ്പണം നടത്തി. ബി.പി.ഒ ശ്രീമതി. പി.പി.ജയശ്രീ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ഫോറം കണ്‍വീനർ ശ്രീ.വി.രാജൻ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
                             കൂടുതൽ ചിത്രങ്ങൾ  ഇവിടെ ..

    Tuesday, 1 April 2014

    ഉച്ചഭക്ഷണ പരിപാടി:- പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

    2013-14 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട കണക്കുകൾ നിർദ്ദിഷ്ട പ്രഫോർമയിൽ ഏപ്രിൽ 20 ന് മുമ്പായി നേരിട്ട് സമർപ്പിക്കുക . പ്രഫോർമയ്ക്കും വിശദവിവരങ്ങൾക്കും ഇ -മെയിൽ പരിശോധിക്കുക.

    പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

    സ്ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2013-14 വർഷത്തെ വാർഷിക പരിശോധന ഓഫീസിൽ വെച്ച് നടക്കും. ഇതിലേക്കായി താഴെപറയുന്ന രജിസ്റ്ററുകൾ പ്രധാനാദ്ധ്യാപകർ ഏപ്രിൽ 5 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
    രജിസ്റ്ററുകൾ
    1. K2 Register
    2. NMP
    3. Noon Meal Consolidate attendance Register
    4. Noon Meal Account Register
    5. Maveli Pass Book
    6. Maveli Store Receipt
    7. Cook's attendance Register
    8. Cook Salary Accquitance Register
    9. Special Rice distribution Register
    10. Gunny Bag Register
    11. Cooking Device Stock Register
    12. Egg/Milk Distribution Register
    13. Noon Feeding Current Account Pass Book
    14. Voucher File
    15. Menu Register
    16. Noon Feeding Committee Minutes Book
    17. Feeding List