മാടായി ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിച്ച പ്രധാനാദ്ധ്യാപകരായ ശ്രീ.പി.കരുണാകരൻ (ഗോപാൽ യു.പി സ്ക്കൂൾ) ശ്രീ.എം.കെ.രവീീന്ദ്രൻ (ജിഎംയു പി സ്ക്കൂൾ എഴോം), ശ്രീമതി.കെ.പി.സുലോചന (ഇടക്കേപ്പുറം യു.പി സ്ക്കൂൾ), ശ്രീമതി.എ.ഉഷ (വെങ്ങര മാപ്പിള യു.പി സ്ക്കൂൾ), ശ്രീമതി.എ.വസന്തകുമാരി (ചെറുകുന്ന് മുസ്ലീം എൽ പി സ്ക്കൂൾ), ശ്രീമതി.ടി.കെ.പത്മിനി (ബി.ഇ.എം.എൽ.പി സ്ക്കൂൾ മാടായി), ശ്രീമതി.മോളി ആന്റണി (ജി.എൽ.പി സ്ക്കൂൾ ചെറുവാച്ചേരി) എന്നിവർക്ക് മാടായി ഉപജില്ല ഹെഡ് മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം പ്രശസ്ത മന:ശാസ്ത്രജ്ഞനും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ.ഉമ്മർ ഫാറൂഖ്.എസ്.എൽ.പി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.എം.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാര സമർപ്പണം നടത്തി. ബി.പി.ഒ ശ്രീമതി. പി.പി.ജയശ്രീ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ഫോറം കണ്‍വീനർ ശ്രീ.വി.രാജൻ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾ ഇവിടെ ..
No comments:
Post a Comment