Monday, 7 April 2014

DDO Change - ഹെഡ് മാസ്റ്റർ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഒരു വിദ്യാലയത്തിലെ ഹെഡ് മാസ്റ്റർ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി Spark ൽ ചെയ്യേണ്ട കാര്യങ്ങള്‍:-
  സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍  info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3, Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്ക് മെയില്‍ ചെയ്യുക. 
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form5 അയക്കേണ്ടാത്തത്. 

  • Form 3 (Nomination/Change of DDO)
  • Form 5 (Setting Controlling Officer)
  • No comments:

    Post a Comment