പയ്യന്നൂരില്‍ സമാപിച്ച കണ്ണൂര്‍റവന്യുജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളില്‍ മാടായി ഉപജില്ലയ്ക്ക് മികച്ച നേട്ടം.
യു.പി.വിഭാഗം ശാസ്ത്രമേള (51പോയിന്റ്), യു.പി.വിഭാഗം സാമൂഹ്യശാസ്ത്രമേള (30പോയിന്റ്) ,യു.പി.വിഭാഗം പ്രവൃത്തിപരിചയമേള എന്നിവയില്‍ മാടായിഉപജില്ല ജേതാക്കളായി. യു.പി. വിഭാഗം ഗണിത ശാസ്ത്രമേളയില്‍ 21 പോയിന്റ് നേടി മാടായി ഉപജില്ല കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു.
എല്‍.പി.വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ മാടായി ഉപജില്ല 36 പോയിന്റ് നേടി രണ്ടാംസ്ഥാന ത്തെത്തി. 38 പോയിന്റ് നേടിയ തളിപ്പറമ്പ ഉപജില്ലക്കാണ് ഒന്നാംസ്ഥാനം.
No comments:
Post a Comment