Saturday, 17 November 2012

ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.


മാടായി ഉപജില്ലയുടെ ബ്ലോഗിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. മാടായി ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ ബി.പി.ഒ ശ്രീ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. കൊട്ടില ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപിനാഥ്,കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എം.പി.ശ്യാമള, മാടായി.ഗവ. ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.എം.കെ.ഗിരിജ, ഐ.ടി.കോര്‍ഡിനേറ്റര്‍ എ.സരിത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റെര്‍സ് ഫോറം കണ്‍വീനര്‍ ശ്രീ.വി.രാജന്‍ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment