മാട്ടൂല്‍ സി.എച്.എം.കെ.എസ് ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ ഡിസംബര്‍ 3,4,5,6,7 തിയ്യതികളില്‍ നടക്കുന്ന മാടായി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ഉദ്‌ഘാടനവും മാട്ടൂല്‍ സി.എച് മുഹമ്മദ് കോയ സ്‌മാരക ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്നു. മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് അലി ലോഗോ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത്ത് മാട്ടൂല്‍ വെബ് സൈറ്റ് ഉദ്‌ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ വി.പി.കെ അബ്‌ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പി.പി.അബ്‌ദുല്‍ ഗഫൂര്‍ , പ്രഭാകരന്‍ ഇ.എം, ഒ.മധുസൂധനന്‍ , എ.പി അബ്‌ദുല്‍ മജീദ്, എം.അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപാള്‍ കെ.അജിത് കുമാര്‍ സ്വാഗതവും ജോസ് ജോബ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment