മാടായി ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവം ഇന്ന്‍ രാവിലെ പത്ത് മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ കെ വി മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും. മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി ബദറൂദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പി പി അബ്ദുല്‍ ഗഫൂര്‍, അജിത് മാട്ടൂല്‍, പഞ്ചായത്ത് മെമ്പറും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറുമായ വി പി കെ അബ്ദുല്‍ ഗഫൂര്‍, മാടായി എ ഇ ഒ. വി.വി.രാമചന്ദ്രന്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍ കുട്ടി, എച്ച് എം ഫോറം കണ്‍വീനര്‍ വി രാജന്‍, ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ വി അബ്ബുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment