Wednesday, 19 March 2014

ശ്രീ വയലപ്ര APBKDLP സ്കൂളിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് :

കണ്ണൂർ ഡയറ്റിന്റെ സഹകരണത്തോടെ ശ്രീ വയലപ്ര APBKDLP സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഏകദിന പ്രകൃതിപഠന ക്യാമ്പ്  ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. 



 ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജിത്ത്,ഡയറ്റ് ഫാക്കൽറ്റി എം തമ്പാൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വി.വി രവീന്ദ്രൻ,ഇ.അനിൽകുമാർ,സി.മുഹമ്മദ്‌ റാഫി എന്നിവർ ക്ലാസ്സെടുത്തു.പ്രധാനാദ്ധ്യാപിക ഇ.സത്യവതി സ്വാഗതവും ലിജിൻ മാർട്ടിൻ നന്ദിയും പറഞ്ഞു.
                              കൂടുതൽ ചിത്രങ്ങൾ ഇവിടെ.. 


No comments:

Post a Comment