രോഗത്തിന്റെ വേദനയും ദാരിദ്ര്യത്തിന്റെ യാതനയുമായി പൊറുതിമുട്ടുന്നവർക്ക് ആശ്വാസത്തിന്റെ ഒരു കിരണമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'സ്നേഹജ്യോതി' കിഡ്നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിയുടെ കുട്ടികളിലൂടെയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മാടായി ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളിൽനിന്നും സമാഹരിച്ച 315065 രൂപ (മൂന്ന് ലക്ഷത്തി പതിനഞ്ചായിരത്തി അറുപത്തിഅഞ്ച് രൂപ) സ്നേഹജ്യോതിയുടെ സിണ്ടിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രധാനാദ്ധ്യാപകർക്കും സഹാദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

No comments:
Post a Comment