Thursday, 10 December 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

1. എല്ലാ മാസങ്ങളിലും ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളിൽ ISM സന്ദർശനം നടക്കേണ്ടതിനാൽ വിദ്യാലയങ്ങളിൽ മറ്റൊരു പരിപാടിയും നടത്തരുതെന്ന് പ്രധാനാദ്ധ്യാപകരെ ഓർമ്മപ്പെടുത്തുന്നു.
2. മുന്നേറ്റം - അവസാന വിലയിരുത്തൽ ജനുവരി 15 ന് നടത്തണം. മുഴുവൻ കുട്ടികളെയും നിശ്ചിത നിലവാരത്തിൽ എത്തിക്കാൻ പരിശ്രമിക്കണം.
3. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ (ഇടക്കാല വിലയിരുത്തലിൽ ലക്ഷ്യത്തിൽ എത്താത്തവർ) സാമൂഹ്യ സാമ്പത്തിക പഠന സാഹചര്യങ്ങൾ വിലയിരുത്തി SRG / PTA യോഗങ്ങളിൽ ചർച്ച ചെയ്ത് റിപ്പോർട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കുക.
4. ഡിസംബർ 19 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗത്തിന് വരുമ്പോൾ ഡിസംബർ 10 ന് ഈ ഓഫീസിൽ നിന്നും അയച്ച ഇമെയിലിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൊണ്ടുവരണം.

No comments:

Post a Comment