"വാത്സല്യം " - ഏകദിന അദ്ധ്യാപക പരിശീലനം മെയ് 17-ന്
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന "വാത്സല്യം" പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്കായുള്ള ഏകദിന പരിശീലനം മെയ് 17-ന് ( വെള്ളി ) രാവിലെ 09.30 മുതൽ മാടായി B .R .C -യിൽ നടക്കുന്നതാണ് .ഉപജില്ലയിലെ മുഴുവൻ ഗവ/ എയിഡഡ് / അണ്‍ എയിഡഡ് വിദ്യാലയങ്ങളിൽ നിന്നും പരിശീലനത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ധ്യാപകർ (എൽ .പി ,യു.പി ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും ഒന്ന് വീതം) കൃത്യസമയത്തു തന്നെ പരിശീലനകേന്ദ്രത്തിൽ ഹാജരാകുന്നതിന് പ്രധാനാദ്ധ്യാപകർ നിർദ്ദേശം നൽകേണ്ടതാണെന്ന് ജില്ലാവിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു.
No comments:
Post a Comment