Monday, 3 June 2013

സ്ക്കൂൾ പ്രവേശനോത്സവം: മാടായി ഉപജില്ലാതല ഉദ്ഘാടനം

സ്ക്കൂൾ പ്രവേശനോത്സവം ഉപജില്ലാതല ഉദ്ഘാടനം വെങ്ങര ഗവ.വെൽഫെയർ യു.പി.സ്ക്കൂളിൽ നടന്നു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രാജമ്മ തച്ചൻ  ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.വി.രാമചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം ബി.ആർ.സി ട്രെയിനർ എം.കെ.ജോയി മാസ്റ്ററും പാഠപുസ്തക വിതരണോദ്ഘാടനം സി.ആർ.സി കോ-ഓർഡിനേറ്റർ ടി.ശുഭയും നിർവ്വഹിച്ചു.സ്കൂൾ SMC ചെയർപേഴ്സണ്‍ ശ്രീജ ശിവകുമാർ, MPTA ചെയർപേഴ്സണ്‍ ആശ.സി എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ പി.കുമാരൻ സ്വാഗതവും കെ.ബാബുമാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് വിളംബരറാലി നടന്നു.




No comments:

Post a Comment