Thursday, 13 November 2014

പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന്

കല്ല്യാശ്ശേരി മണ്ഡലത്തെ സമ്പൂർണ്ണ ജൈവ കാർഷിക മണ്ഡലം ആക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിത്ത് പാക്കറ്റുകളുടെയും കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും അദ്ധ്യാപകരിൽ പദ്ധതിയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമായി മണ്ഡലത്തിലെ പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

No comments:

Post a Comment