കലകളിൽ ശോഭിക്കുന്ന നിർധനരായ വിദ്യാർഥികൾക്കുള്ള 2015-16 ലെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2014-15 വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്ത (ഇനങ്ങൾ:- കഥകളി, ഓട്ടംതുള്ളൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം) കുടുംബ വാർഷിക വരുമാനം 75000/- രൂപവരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10000/- രൂപയാണ് ധനസഹായം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് , പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.
പ്രധാനാദ്ധ്യാപകർ അപേക്ഷകൾ ജൂണ്‍ 25 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
പ്രധാനാദ്ധ്യാപകർ അപേക്ഷകൾ ജൂണ്‍ 25 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
No comments:
Post a Comment