Friday, 11 March 2016

പാഠപുസ്തക വിതരണം - വളരെ അടിയന്തിരം

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ഇമെയിലുകളും കത്തുകളും പ്രധാനാദ്ധ്യാപകർ യഥാസമയം തന്നെ പരിശോധിച്ച് അടിയന്തിര നടപടി കൈക്കൊള്ളേണ്ടതാണ്. സ്കൂളിൽനിന്നും വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനായി സ്കൂളിലെ ഒരദ്ധ്യാപകന് പ്രത്യേക ചുമതല നൽകി പ്രധാനാദ്ധ്യാപകൻ സൂപ്പർവൈസ് ചെയ്യേണ്ടതാണ്. ഓരോ ദിവസവും ലഭ്യമാകുന്ന പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അന്നുതന്നെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതും ആ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അന്നുതന്നെ അറിയിക്കേണ്ടതുമാണ്.
പാഠപുസ്തക വിതരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകരിൽ ആയതിനാൽ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment