സ്ക്കൂള്‍ ഉച്ചഭക്ഷണവിതരണം ശുചിത്വ പൂര്‍ണ്ണവും രുചിപ്രദവും സുരക്ഷിതത്വവുമാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിട്യുഷന്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യുഷന്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കേന്ദ്രമാനവവികസന മന്ത്രാലയം സ്ക്കൂള്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പത്ത് ദിവസം ട്രെയിനിംഗ് നല്‌കുന്നതിന്നതിന് തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ മൂന്ന് സെന്ററുകളില്‍ വെച്ചാണ് ട്രെയിനിംഗ് നല്‍കുന്നത് . ട്രെയിനിംഗില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ എട്ടാംക്ലാസ്സ് പാസ്സായിരിക്കണം. സ്ക്കൂളിലെ യോഗ്യരായ പാചകതൊഴിലാളികളുടെ വിവരങ്ങള്‍ ചുവടെകൊടുത്ത പ്രഫോര്‍മയില്‍ ഫിബ്രവരി 24 ന് 5 മണിക്ക് മുമ്പായി ഇ -മെയില്‍ മുഖാന്തിരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment