ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവൃത്തിപരിചയമേളയിലെ വിജയികളെ ഉപജില്ലാ പ്രവൃത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മാടായി ബി.പി.ഒ കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ പി.ഒ .മുരളീധരന്‍ സമ്മാനദാനം നടത്തി.ഉപജില്ലാ ഹെഡ് മാസ്റ്റേര്‍സ് ഫോറം കണ്‍ വീനര്‍ വി.രാജന്‍,എ.വി.ബാബു (മാടായി ബി.ആര്‍.സി.)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ലത ജി നായര്‍ സ്വാഗതവും കെ.ഭവാനി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഈ വര്ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രവൃ ത്തിപരിചയ അദ്ധ്യാപകരായ ശ്രീമതി ശാന്തി, ശ്രീമതി സീതാദേവി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
No comments:
Post a Comment