വിദ്യാരംഗം കലാസാഹിത്യവേദി - "അനുമോദന സായന്തനം" ഉദ്ഘാടനം ചെയ്തു :
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ "അനുമോദന സായന്തനം" പ്രശസ്ത കവി സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊട്ടില ഗവ:ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവ്വഹിച്ചു.ജയശ്രി, കൃഷ്ണന്‍നടുവലത്ത്,സി.വി.വിനോദ് എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് വിനയചന്ദ്രൻ മാസ്റററുടെ കവിതാലാപനവും ഉണ്ടായിരുന്നു.സി.വി.ലതീഷ് സ്വാഗതവും സനിൽകുമാർ വെള്ളുവ നന്ദിയും പറഞ്ഞു.
No comments:
Post a Comment