മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം ശ്രീ.ടി.വി.രാജേഷ് എം എൽ എ നിർവ്വഹിച്ചു. മാടായി ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എം.വേണുഗോപാലൻ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഖൈറുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗം കെ.സുലൈമാൻ,എഴോം ഗ്രാമപഞ്ചായത്തംഗം എസ് വി അബ്ദുൾ റഷീദ്, പി.പി.ദാമോദരൻ, എ പി ബദറുദ്ദീൻ, കെ.വി.ബാലൻമാസ്റ്റർ, ലളിത വല്ലിയോട്ട്, പി.ടി.സാവിത്രി, വി.രാജൻ, ടി.വി.കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിപ്പറമ്പ ജില്ലാവിദ്യാഭ്യാസഓഫീസർ അരുണ.എ.എൻ സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.....
No comments:
Post a Comment