"ലഹരിവിമുക്ത കേരളം" എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ രൂപീകരിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് നവംബർ 22 ന് (വെള്ളി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സി യിൽ വെച്ച് ഏകദിന അദ്ധ്യാപകപരിശീലനം സംഘടിപ്പിക്കുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും യു.പി/ഹൈസ്ക്കൂൾ വിഭാഗത്തിലെ ഒരദ്ധ്യാപകനെ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment