Thursday, 25 July 2013

ഉപജില്ലാതല ഗെയിംസ് മത്സരങ്ങൾ ജൂലായ് 31മുതൽ

ഈ വർഷത്തെ ഉപജില്ലാതല ഗെയിംസ് മത്സരങ്ങൾ ജൂലായ് 31 ന് ആരംഭിക്കുന്നു.
ചെസ്സ്‌ മത്സരം ജൂലായ് 31 ന് GWHSS ചെറുകുന്നിലും തെയ്ക്വാൻഡോ മത്സരം ആഗസ്ത് 3 ന് GBHSS ചെറുകുന്നിലും വെച്ച് നടക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30 ന് തന്നെ എത്തിച്ചേരേണ്ടതാണ്.
ചെസ്സ്‌ മത്സരത്തിൽ ഒരു കാറ്റഗറിയിൽ ഒരാൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
മറ്റ് ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ്‌ 23 മുതൽ 31 വരെ നടക്കും. 
എൻട്രികൾ ആഗസ്റ്റ്‌ 15 നകം സബ്ബ്ജില്ലാ സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ നിർബന്ധമായും ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. 
വെബ്സൈറ്റ് ആഗസ്റ്റ്‌ 5 മുതൽ ലഭ്യമാകുന്നതാണ്.

Age Categories
1. U/19 Senior-      (Up to 12th Std)-     1.1.1995
2. U/17 Junior-      (Up to 10th Std)-     1.1.1997
3. U/16 Cricket-     (Up to 10th Std)-     1.1.1998
4. U/14 Sub Junior(5th Std to 8th Std)- 1.1.2000

No comments:

Post a Comment